 
മുളന്തുരുത്തി: പെരുമ്പിള്ളി സൗഹൃദ റസിഡന്റ്സ് അസോസിസിയേഷൻ അംഗങ്ങൾ വിവിധ കലാപരിപാടികളും സ്നേഹസംഗമവും ഒരുക്കി പുതുവത്സരത്തെ വരവേറ്റു. മുതിർന്ന പൗരന്മാർ ചേർന്ന് കേക്കു മുറിച്ച് ഉദ്‌ഘാടനം നടത്തി. അംഗങ്ങൾ ചേർന്ന് ഒരുക്കിയ പുതുവർഷ അത്താഴവിരുന്ന് അയൽപക്ക കൂട്ടായ്മയുടെ ഗൃഹാതുരത്വ സ്മരണകളുയർത്തി,
അസോസിയേഷൻ പുതിയ ഭാരവാഹികളായി ഗഗാറിൻ (പ്രസിഡന്റ്), ശ്രീകുമാർ (വൈസ് പ്രസിഡന്റ്) റീജ സതീഷ് (സെക്രട്ടറി) മനോജ് എം, ജോസി വർക്കി (ജോയിന്റ് സെക്രട്ടറിമാർ) ദിവ്യ പ്രതീഷ് (ഖജാൻജി) എന്നിവർ ചുമതലയേറ്റു. വി. എ. കൃഷ്ണകുമാർ സ്വാഗതവും ശിവരാജൻ വി.ആർ. നന്ദിയും പറഞ്ഞു.