പെരുമ്പാവൂർ: മലയാറ്റൂർ രാമകൃഷ്ണന്റെ ഇരുപത്തിയാറാം ചരമവാർഷികത്തോടനുബന്ധിച്ച് തോട്ടുവ അക്ഷരം വായനശാലയിൽ നടന്ന അനുസ്മരണ സമ്മേളനം സാജു പോൾ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് സാനി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ, കൂവപ്പടി ഗ്രന്ഥശാല കൺവീനർ എം.വി.സാജു, പഞ്ചായത്ത് അംഗം ബിന്ദു കൃഷ്ണകുമാർ, അക്ഷരം ഗ്രന്ഥശാല സെക്രട്ടറി വി.കെ. പരമേശ്വരൻ, കെ.എൻ. മണി എന്നിവർ സംസാരിച്ചു.