citu-paravur
കള്ളുചെത്തു വ്യവസായ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ കൗൺസിൽ യോഗം സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: കള്ളുചെത്ത് വ്യവസായത്തിന്റെ സംരക്ഷണവും നവീകരണവും ലക്ഷ്യമാക്കി ആറുവർഷംമുമ്പ് പ്രഖ്യാപിച്ച ടോഡി ബോർഡിന്റെ പ്രവർത്തനം അടിയന്തരമായി ആരംഭിക്കണമെന്ന് കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ കൗൺസിൽ യോഗം സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചെത്ത് തൊഴിൽരംഗത്ത് പുതിയ തൊഴിലാളികൾ വരാത്തതും അനാകർഷകമായ അന്തരീക്ഷത്തിലുള്ള കള്ളുഷാപ്പ് നടത്തിപ്പും പ്രധാന പ്രശ്നങ്ങളാണ്. പുതിയ മദ്യനയം നടപ്പാക്കുന്നതിന്റെ പ്രായോഗിക രൂപമാണ് ടോഡിബോർഡ്.

സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

എം. സുരേന്ദ്രൻ, കെ.എൻ. ഗോപിനാഥ്, പി.ആർ. മുരളീധരൻ, എൻ.വി. ചന്ദ്രബാബു, അഡ്വ. കെ. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.