കൂത്താട്ടുകുളം: ബി.ജെ.പി പാലക്കുഴ പഞ്ചായത്ത് സമിതി ബൂത്ത്‌ സമ്മേളനം എസ്.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി അജീഷ് തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് അജിത് വി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മൂവാറ്റുപുഴ മീഡിയ സെൽ കൺവീനർ എൻ.കെ. അഭിലാഷ്, യുവമോർച്ച മൂവാറ്റുപുഴ മണ്ഡലം ജനറൽ സെക്രട്ടറി അരുൺ കേശവൻ, ബി.ജെ.പി പാലക്കുഴ പഞ്ചായത്ത് സെക്രട്ടറി രഞ്ജിത്ത് വിജയൻ, ബൂത്ത്‌ കൺവീനർ തങ്കപ്പൻ ആചാര്യ എന്നിവർ സംസാരിച്ചു.