കൂത്താട്ടുകുളം: വടകര മഹാത്മജി മെമ്മോറിയൽ ഗ്രന്ഥശാലയുടെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചു. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ് അദ്ധ്യക്ഷയായി. റെസ്ലിംഗ് ഗോൾഡ് മെഡൽ ജേതാവ് കെ.ആർ. ആർദ്രയെ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി ആദരിച്ചു. വാർഡ് മെമ്പർ സി.വി. ജോയി ബയോബിൻ അവസ്ഥാപഠന റിപ്പോർട്ട് പ്രകാശനം ചെയ്തു. പ്രൊഫ. ജോസഫ് മുണ്ടശേരി അവാർഡ് ജേതാവ് തസ്മിൻ ഷിഹാബ്, പി.കെ. വിജയൻ, സി.എം. വാസു, പി.എസ്. ശോഭൻ എന്നിവർ സംസാരിച്ചു