kavi

കൊച്ചി: എറണാകുളം പബ്ലിക് ലൈബ്രറി പ്രസിഡന്റായിരുന്ന കവി എസ്. രമേശൻ അനുസ്മരണത്തിന്റെ ഭാഗമായി 13ന് നൂറ് കവികൾ പങ്കെടുക്കുന്ന കവിയരങ്ങ് സംഘടിപ്പിക്കും. പബ്ലിക് ലൈബ്രറിയിൽ രാവിലെ 9.30ന് ആരംഭിക്കുന്ന കവിയരങ്ങ് പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. ജില്ലയിലും പുറത്തുമുള്ള കവികൾക്ക് മുൻകൂട്ടി അറിയിച്ച് പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.