കൂത്താട്ടുകുളം: ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗം വാർഷിക സമ്മേളനം താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ.

ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ആർ.ശ്യാംദാസ് അദ്ധ്യക്ഷനായി. താലൂക്ക് യൂണിയൻ സംഘടിപ്പിച്ച മെഗാതിരുവാതിരയിൽ പങ്കെടുത്തവരെ ആദരിച്ചു. വിദ്യാഭ്യാസ പുരസ്കാരവിതരണം നടത്തി. കരയോഗം സെക്രട്ടറി കെ.ആർ.സോമൻ, വൈസ് പ്രസിഡന്റ്, കെ.ബി. സോമൻ, വനിതാ സമാജം പ്രസിഡന്റ് സുധ വിജയൻ, സെക്രട്ടറി ബിന്ദു രവീന്ദ്രൻ, പി.എസ്. ഗുണശേഖരൻ എന്നിവർ സംസാരിച്ചു.