കളമശേരി: കേരള സർക്കാർ സ്ഥാപനം ആയ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കളമശേരി മേഖല കേന്ദ്രത്തിൽ ജനുവരി 21 മുതൽ പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നു. ഡിപ്ലോമ ഇൻ വെബ് ടെക്‌നോളജി ,ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്‌ഡ്‌ ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ എന്നിവയാണ് കോഴ്‌സുകൾ. കൂടുതൽ വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. വിവരങ്ങൾക്ക് ഫോൺ 0484 -2541520.