nss
പോണേക്കര എൻ.എസ്.എസ് കരയോഗം സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷം കരയോഗം പ്രസിഡന്റ് പി.ജി. അജിത് കുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: പോണേക്കര എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ 147-ാം മന്നം ജയന്തി ആഘോഷം കരയോഗം പ്രസിഡന്റ് പി.ജി. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. അംഗങ്ങൾ മന്നം ഛായാചിത്രത്തിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. സെക്രട്ടറി കെ.ജി. രാധാകൃഷ്ണൻ മന്നം അനുസ്മരണ പ്രഭാഷണം നടത്തി. വനിതാസമാജം പ്രസിഡന്റ് വി.എൻ. സരോജിനി, ട്രഷറർ ടി.ഡി. വി. കർത്താ എന്നിവർ സംസാരിച്ചു.