kklm

കൂത്താട്ടുകുളം: ഖത്തറിലെ പ്രമുഖ മാൻപവർ കമ്പനിയായ ഖത്തർ ടെക് മാനേജിംഗിന്റെ ഡയറക്ട‌ർ ജെബി കെ. ജോണിന് പ്രവാസി ഭാരതി മാനവ സേവാ പുരസ്‌കാരം. ഇരുപത്തിരണ്ടാമത് പ്രവാസി ദിനാഘോഷങ്ങളുടെ ഭാഗമായി പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിനും എൻ.ആർ.ഐ കൗൺസിൽ ഒഫ് ഇന്ത്യയും ഏർപ്പെടുത്തിയതാണ് പുരസ്കാരം. മികച്ച സംരംഭകൻ എന്നതിലുപരി സാമൂഹ്യ, സാംസ്കാരിക, സേവന രംഗങ്ങളിലെ സജീവ സാന്നിധ്യവും പരിഗണിച്ചാണ് ജെബി കെ. ജോണിനെ അവാർഡിന് തിരഞ്ഞെടുത്തത്. 11ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.