പറവൂർ: കിഴക്കേപ്രം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ മന്നം ജയന്തിയോടനുബന്ധിച്ച് കരയോഗ അങ്കണത്തിൽ മന്നത്ത് പത്മനാഭന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിലെ സ്വാമി ബ്രഹ്മപരാനന്ദ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം.എസ്. സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. നടൻ കുമരകം രഘുനാഥ്,​ എ.എസ്. പത്മകുമാരി, ജിനീഷ് കുമാർ, രാജഗോപാൽ, കെ.പി. രാജശേഖരൻ, വിനോദ് ഗോപിനാഥ്, എൻ. വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. എ.കെ. സുകുമാരപിള്ള, സന്ധ്യാദേവി, എം.പി. വേണുഗോപാൽ എന്നിവരെ അസറ്റ് ഹോം ഡയറക്ടർ സുനിൽകുമാർ ആദരിച്ചു.