കൊച്ചി: കടവന്ത്ര വിദ്യനഗറിൽ മുത്തപ്പൻ വെള്ളാട്ട- തിരുവപ്പന മഹോത്സവം ആറ്, ഏഴ് തീയതികളിൽ നടക്കും. കണ്ണൂരിൽ നിന്നുള്ള ശശീന്ദ്രൻ പെരുവണ്ണാന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് ചടങ്ങുകൾ നടത്തുന്നത്.
ആറിന് ഉച്ചയ്ക്ക് മൂന്നുമണിക്ക് മലയിറക്കൽ ചടങ്ങിന് ശേഷം വൈകിട്ട് അഞ്ചരയ്ക്ക് മുത്തപ്പൻ വെള്ളാട്ടം. രാത്രി 11ന് തിരുമുടി ഇറക്കൽ, കളിപ്പാട്ടും കലശം വരവും, ഏഴിന് പുലർച്ചെ ആറിന് മുത്തപ്പൻ വെള്ളാട്ടം തിരുവപ്പന പള്ളിവേട്ട, 6.45ന് മുത്തപ്പ ദർശനം.