l
പള്ളുരുത്തി കാർണിവൽ സമാപന സമ്മേളനം മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: പള്ളുരുത്തി മെഗാ കാർണിവലിന് സമാപനമായി​. എം. കെ . അർജുനൻ മാസ്റ്റർ ഗ്രൗണ്ട്, പള്ളുരുത്തി ഇ. കെ. സ്ക്വയർ, കളത്തറ എന്നിവി​ടങ്ങളിൽ വിവിധ പരിപാടികളോടെ ഒരാഴ്ച നീണ്ടുനിന്ന കാർണിവലിന്റെ സമാപനയോഗം മേയർ അഡ്വ .എം . അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വി .എ . ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. പരിപാടികളിൽ വിജയിച്ചവർക്കുളള സമ്മാനം മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസ് നൽകി . പ്രച്ഛന്നവേഷ മത്സരത്തിൽ വിജയിച്ചവർക്കുളള സമ്മാനം ജി . സി . ഡി . എ ജനറൽ കൗൺസിൽ അംഗം പി. പീറ്റർ നൽകി. ചടങ്ങിൽ കൊച്ചി നഗരസഭ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ പി. ആർ. റെനിഷ് , കെ പി ശെൽവൻ, കൗൺസിലർമാരായ രഞ്ജിത്ത് മാസ്റ്റർ,അഡ്വ. എസ് . വിജു, സി. ആർ. സുധീർ, പി. ആർ. രചന, കലാരത്ന കെ. ധർമ്മൻ, കമൽ കാർത്തികേയൻ, സാജൻ പള്ളുരുത്തി, പി. സുനിൽകുമാർ , പി . ഹാരീസ്, വി. തങ്കച്ചൻ, മിഥുൻ പ്രകാശൻ, ആർ. ചന്ദ്രബാബു, എ. റഷീദ്, വിപിൻ പള്ളുരുത്തി, രാജീവ് പള്ളുരുത്തി, ധനേഷ് കുമാർ , ഷൈജു ദാസ്. പി എന്നിവർ പങ്കെടുത്തു.