ആലങ്ങാട്: പുരോഗമന കലാസാഹിത്യ സംഘം കളമശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ എഴുത്തുകാരുടെയും കലാകാരികളുടെയും കൂട്ടായ്മയായ വനിതാ സാഹിതി രൂപീകരിച്ചു. മേഖലാ സമ്മേളനം കൊച്ചിൻ യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ ഡോ.കെ. അജിത ഉദ്ഘാടനം ചെയ്തു.
നോവലിസ്റ്റ് ബിജി ഷാജിലാൽ അദ്ധ്യക്ഷത വഹിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്,
കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലതാ ലാലു, സി.പി. ഉഷ, വനിതാ സാഹിതി ജില്ലാ സെക്രട്ടറി രവിതാ ഹരിദാസ്, ടി.ടി. വിജയലക്ഷ്മി, ചിത്രകാരി വിജയകുമാരി, പി.ആർ. ലൗലി, അഡ്വ. കെ.കെ. സാജിത, ദീപ്തി കൃഷ്ണ, ഗിരിജ, ആദില ഫിറോസ്, സ്മിത സ്റ്റാൻലി എന്നിവർ സംസാരിച്ചു.