book-release
അഡ്വ.സക്കീന സുൽത്താൻ്റെ ആത്മകഥ 'എന്റെ ജീവിതത്തിലെ യോഗയും ഋഷീകേശും' കഥാകൃത്ത് സുഭാഷ് ചന്ദ്രൻ ജസ്റ്റിസ് പി എസ് ഗോപിനാഥന് നൽകി പ്രകാശിപ്പിക്കുന്നു

കളമശേരി: അഡ്വ.സക്കീന സുൽത്താന്റെ ആത്മകഥ 'എന്റെ ജീവിതത്തിലെ യോഗയും ഋഷീകേശും' പ്രകാശിപ്പിച്ചു. കഥാകൃത്ത് സുഭാഷ് ചന്ദ്രൻ, തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്സ്മാൻ ജസ്റ്റിസ് പി എസ് ഗോപിനാഥന് നൽകിയാണ് പ്രകാശിപ്പിച്ചത്. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ നടന്ന ചടങ്ങിൽ അഡ്വ എം ആർ രാജേന്ദ്രൻ നായർ അദ്ധ്യക്ഷനായി. അർഷാദ് ബത്തേരി പുസ്തകം പരിചയപ്പെടുത്തി. സംവിധായകൻ ആഷിക് അബു, അഡ്വ. എം ആർ ഹരിരാജ്, അഡ്വ. സി ഉണ്ണികൃഷ്ണൻ, എം കെ മുഹമ്മദ് ഷാഫി, കെ എം സൗജ ലിയാഖത്ത്, മുഹമ്മദ് കെ മക്കാർ എന്നിവർ സംസാരിച്ചു. സക്കീന സുൽത്താൻ മറുപടി പറഞ്ഞു.

ചിത്രം:

അഡ്വ.സക്കീന സുൽത്താൻ്റെ ആത്മകഥ 'എന്റെ ജീവിതത്തിലെ യോഗയും ഋഷീകേശും' കഥാകൃത്ത് സുഭാഷ് ചന്ദ്രൻ ജസ്റ്റിസ് പി എസ് ഗോപിനാഥന് നൽകി പ്രകാശിപ്പിക്കുന്നു