vikasit-sangalp-yathra
ഫോർട്ട്‌കൊച്ചിയിൽ വികസിത് ഭാരത് സങ്കല്പ് യാത്രയിൽ പ്രചാരണ സാമഗ്രികളുടെ വിതരണം പോസ്റ്റ് മിട്രസ് ബി. ഷീനയ്ക്കു നൽകിക്കൊണ്ട് ദീപക് ശ്രീവാസ്തവ നിർവഹിക്കുന്നു

കൊച്ചി: കേന്ദ്ര സർക്കാരിന്റെ പതാക വാഹക പദ്ധതികളെ കുറിച്ച് അവബോധം വർദ്ധിപ്പിക്കാനായുള്ള വികസിത് ഭാരത് സങ്കല്പ് യാത്ര ഫോർട്ട്‌കൊച്ചിയിൽ പര്യടനം നടത്തി. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ഡയറക്ടർ ദീപക് ശ്രീവാസ്തവ ഫോർട്ട്‌കൊച്ചിയിലെ പര്യടനം ഉദ്ഘാടനം ചെയ്തു. സെൻട്രൽ ബ്യൂറോ ഒഫ് കമ്യൂണിക്കേഷൻ പാലക്കാട് ഫീൽഡ് പബ്ലിസിറ്റി ഓഫിസർ എം. സ്മിതി അദ്ധ്യക്ഷത വഹിച്ചു. കനറാ ബാങ്ക് ശാഖാ മാനേജർ അഞ്ജന ദേവ്, ഫോർട്ട്‌കൊച്ചി അസിസ്റ്റന്റ് പോസ്റ്റ്മിസ്ട്രസ് ശ്രീറാണി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സെയിൽസ് ഓഫിസർ പ്രഗദീഷ്, അഫ്‌സൽ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു. പ്രചാരണ സാമഗ്രികളുടെ വിതരണം പോസ്റ്റ് മിട്രസ് ബി. ഷീനയ്ക്കു നൽകി ദീപക് ശ്രീവാസ്തവ നിർവഹിച്ചു.