ആലങ്ങാട്: ആലങ്ങാട് നീറിക്കോട് പ്ലാക്കാട്ടംപിള്ളി തോടിൽ വീണ്ടും മലമ്പാമ്പ് ശല്യം. തോടിലിറങ്ങിയ താറാവുകളെ മലമ്പാമ്പ് പിടികൂടി. തൂമ്പുങ്ങൾ കടവ് കേന്ദ്രീകരിച്ച് വിതയത്തിൽ മാത്യു എന്ന കർഷകനാണ് തീറ്റയെടുക്കാനായി താറാവുകളെ തോടിലേക്കിറക്കിയത്. അൽപ്പസമയത്തിനുശേഷം താറാവുകളുടെ കൂട്ടമായുള്ള ശബ്ദംകേട്ട് വീട്ടുകാർ ഓടിയെത്തിപ്പോഴാണ് ഒരു താറാവിനെ പാമ്പ് വിഴുങ്ങുന്നതുകണ്ടത്. കൈയിലിരുന്ന തൂമ്പകൊണ്ട് തള്ളിനീക്കിയതിനാൽ കൂടുതൽ താറാവുകളെ മലമ്പാമ്പ് കൊണ്ടുപോയില്ല. ഇവിടെ രണ്ടുമാസം മുമ്പും മലമ്പാമ്പെത്തിയിരുന്നു. അന്ന് പന്ത്രണ്ട് താറാവുകളെ പിടികൂടിയിരുന്നു.