വൈപ്പിൻ: കേരളാ സ്റ്റേറ്റ് പൊലീസ് പെൻഷണേഴ്‌സ് വെൽഫയർ അസോസിയേഷൻ ഞാറക്കൽ യൂണിറ്റ് വാർഷികവും ക്രിസ്മസ്- പുതുവത്സരാഘോഷവും ജില്ലാ സെക്രട്ടറി പോൾ ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.ജി. മണി അദ്ധ്യക്ഷത വഹിച്ചു. അന്തരിച്ച യൂണിറ്റ് അംഗം ജി. താമരാക്ഷന്റെ ജില്ലാ സാന്ത്വനഫണ്ട് കൺവീനർ പി.എം. ബേബി കൈമാറി.

യൂണിറ്റ് സെക്രട്ടറി മോഹനൻ, ജില്ലാ ട്രഷറർ സലിം, മേഖലാ കൺവീനർ എ.എം. ജോസ്, ജില്ലാ ജോയിന്റ് സെക്രട്ടറി രമേശൻ, പി.കെ. സുകൃതിന്ദ്രൻ, ഇ.കെ. ശ്രീധരൻ, ഇ. എം.പുരുഷോത്തമൻ, എം.എ.ജെയിംസ്, കെ.ജി. ഷാജി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എ. ജി. മണി (പ്രസിഡന്റ്), കെ.ജി ഷാജി (സെക്രട്ടറി), പി.എൻ. രമേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.