നെടുമ്പാശേരി: കുന്നുകരയിൽ ഹജ്ജ് സേവന കേന്ദ്രം ജില്ലാ ട്രെയിനിംഗ് ഓർഗനൈസർ എ.എച്ച്. നൂർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കുന്നുകര പഞ്ചായത്ത് മഹല്ല് കോ ഓർഡിനേഷൻ പ്രസിഡന്റ് അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു.

കുന്നുകര മഹല്ല് ഇമാം അബ്ദുൽ റഹീം ഹുദവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. നെടുമ്പാശേരി മേഖല മഹല്ല് കോ ഓർഡിനേഷൻ ജനറൽ കൺവീനർ എം.എ. സുധീർ, കുന്നുകര ജമാഅത്ത് പ്രസിഡന്റ് സി.എ. സെയ്തുമുഹമ്മദ്, എ.എ. അബ്ദുൾഖാദർ, സുലേഖ സക്കീർ, ജാഫർ കുന്നുകര, സി.എം. മജീദ്, എം.എ. അബ്ദുള്ളക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്നവർക്ക് അപേക്ഷ നൽകുന്നതടക്കമുള്ള സഹായങ്ങൾ ഇവിടെ നിന്ന് ലഭ്യമാകും. 15 വരെ അപേക്ഷ സമർപ്പിക്കാം. ഫോൺ: 9048071116.