 
കൊച്ചി: ഏവിയേഷൻ മേഖലയിൽ തൊഴിവസരങ്ങളൊരുക്കി കളമശേരി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക്. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ വികസന ഏജൻസിയായ അസാപ് കേരളയുടെ കളമശേരി സ്‌കിൽ പാർക്കിൽ പരിശീലനം പൂർത്തിയാക്കിയ 13 വിദ്യാർഥികളാണ് കൊച്ചി, ബാംഗ്ലൂർ, ഹൈദരബാദ് എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ജോലിയിൽ പ്രവേശിച്ചത്. ജി.എം.ആർ എവിയേഷൻ അക്കാഡമിയും അസാപും സംയുക്തമായാണ് കോഴ്സ് സംഘടിപ്പിച്ചത്.
ഏഴ് പേർക്ക് കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ബേർഡ് വേൾഡ് വൈഡ് ഫ്‌ളൈറ്റ് സർവീസസ് എന്ന സ്ഥാപനത്തിലും, നാലുപേർക്ക് ഹൈദരാബാദ് ജി.എം.ആർ വിമാനത്താവളത്തിലും, രണ്ടുപേർക്ക് ഇൻഡിഗോ എയർലൈൻസിലുമാണ് ജോലി ലഭിച്ചത്. ജനുവരിയിൽ ആരംഭിക്കുന്ന എയർ കാർഗോ ഓപറേഷൻസ് എക്സിക്യൂട്ടിവ് കോഴ്സിലേക്ക് അപേക്ഷയും ക്ഷണിച്ചു.
വിവരങ്ങൾക്ക്: +91 7907842415, +91 8592976314