k-rajan
ഭൂമിയില്ലാത്ത ഒരാളും കേരളത്തിൽ ഉണ്ടാകില്ല

തൃപ്പൂണിത്തുറ: ഭൂമിയില്ലാത്ത ഒരു മനുഷ്യനും കേരളത്തിൽ ഈ സ‌ർക്കാരിന്റെ കാലത്ത് ഉണ്ടാവില്ലെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. പുതിയകാവ് ക്ഷേത്ര മൈതാനിയിൽ നവകേരള സദസിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. എല്ലാവർക്കും ഭൂമി എല്ലാവർക്കും വീട് എന്ന ചരിത്ര നേട്ടത്തിലേക്ക് കേരളം അടുക്കുമ്പോൾ അത് തകർക്കാനാണ് പ്രതിപക്ഷ ശ്രമം. കേരളത്തിനുള്ള സാമ്പത്തിക സഹായം കേന്ദ്രം പിടിച്ചുവയ്ക്കുമ്പോഴും പ്രതിപക്ഷം മൗനം പാലിക്കുകയാണ്. കേന്ദ്രനയങ്ങൾ കൊണ്ടൊന്നും കേരളം തകർന്നില്ല. ഒറ്റക്കെട്ടായി നിന്ന് അതെല്ലാം അതിജീവിച്ചുവെന്ന് മന്ത്രി പറഞ്ഞു.