കോലഞ്ചേരി: സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചുനീക്കുമെന്ന് സഹകരണ- തുറമുഖ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കുന്നത്തുനാട് നിയോജക മണ്ഡലം നവകേരള സദസിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ അതിദാരിദ്ര്യമനുഭവിക്കുന്ന 66,006 കുടുംബങ്ങളാണുള്ളത്. ഇവരെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തും.
ലൈഫ് മിഷൻ പദ്ധതിയിലൂടെ നാല് ലക്ഷത്തിലേറെ വീടുകളാണ് യാഥാർത്ഥ്യമായത്.
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിതമായത് കേരളത്തിലാണ്. വ്യവസായ രംഗത്തും കുതിച്ചുചാട്ടമുണ്ടായി.
26 പൊതുമേഖല സ്ഥാപനങ്ങൾ ലാഭത്തിലാക്കി.
വിഴിഞ്ഞം തുറമുഖം കമ്മീഷൻ ചെയ്യുന്നതോടെ വലിയ വികസന സാദ്ധ്യതകളാണ് തുറക്കുന്നതെന്നും പറഞ്ഞു.