തൃപ്പൂണിത്തുറ: നവകേരള സദസിനോട് അനുബന്ധിച്ച് ഡി.സി.സി സെക്രട്ടറി രാജു പി. നായർ അടക്കമുള്ള നേതാക്കളെ കരുതൽ തടങ്ങളിൽ വച്ചതിൽ പ്രതിഷേധിച്ച് തൃപ്പൂണിത്തുറയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും നേതാക്കൾക്ക് സ്വീകരണവും നൽകി. പ്രകടനത്തിന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.സി. പോൾ, മണ്ഡലം പ്രസിഡന്റുമാരായ കെ. കേശവൻ, പി.എം. ബോബൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ ഇ.എസ്. സന്ദീപ്, ഡി. അർജുനൻ, ജയൻ കുന്നേൽ, ഹനീഷ് ഉണ്ണി, മധു വെലിക്കുളം, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ദേവിപ്രിയ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. അമിത് ശ്രീജിത്, വിഷ്ണു പനച്ചിക്കൽ, നിമിൽ രാജ്, ബാബു പുളിക്കത്തറ, രാജൻ വെലിക്കുളം, പി. ഗോപാലകൃഷ്ണൻ, ടി.എസ്. ബാബു, ടി.എസ്. സുജിത്ത്, ഭാസ്കരൻ കദളിക്കാട് എന്നിവർ നേതൃത്വം നൽകി. സ്വീകരണ യോഗം മുൻ ബ്ലോക്ക് പ്രസിഡന്റ് സി. വിനോദ് ഉദ്ഘാടനം ചെയ്തു.