
ഗുരുവായൂർ ; ശ്രീ ഗോകുലം ഗ്രൂപ്പ് ഒഫ് ഹോട്ടൽസിന്റെ ഏറ്റവും പുതിയ സംരംഭമായ ഗോകുലം പാർക്ക് ഗുരുവായൂരിൽ പ്രവർത്തനം തുടങ്ങി. ഗ്രൂപ്പിന്റെ ഇരുപതാമത്തെ ഹോട്ടലായ ഗോകുലം പാർക്കിന്റെ ഉദ്ഘാടനം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.. എൻ.കെ. അക്ബർ എം എൽ എ അദ്ധ്യക്ഷനായി. ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, മാനേജിംഗ് ഡയറക്ടർ ബൈജു ഗോപാലൻ, ടി.എൻ.പ്രതാപൻ എം.പി, നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, മമ്മിയൂർ ദേവസ്വം ചെയർമാൻ, ജി.കെ.പ്രകാശ്, ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് . ശ്രീകണ്ഠൻ നായർ ,വാർഡ് കൗൺസിലർ വി.കെ സുജിത് തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിച്ചു .
കോർപ്പറേറ്റ് ജനറൽ മാനേജർ ജയറാം രാജൻ സ്വാഗതവും ജനറൽ മാനേജർ പ്രവീൺ വാര്യർ നന്ദിയും പറഞ്ഞു.
ഗോകുലം ഗ്രൂപ്പിന്റെ ഗുരുവായൂരിലെ നാലാമത്തെ ഹോട്ടലാണ് ഗോകുലം പാർക്ക്.
എല്ലാ ആധുനിക സൗകര്യങ്ങളോടെയും ഒരുക്കിയിട്ടുള്ള ഗോകുലം പാർക്ക് ഫോർസ്റ്റാർ കാറ്റഗറിയിലാണ്.
അണ്ടർഗ്രൗണ്ട് പാർക്കിംഗിൽ രണ്ടുനിലകളിലായി 100 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.