
കോട്ടയം: ജോസ്കോ ജുവലേഴ്സ് കിഴക്കേക്കോട്ട ഷോറൂമിന്റെ വാർഷികാഘോഷം ഇന്ന് മുതൽ മുതൽ 10 വരെ നടക്കും.
ഇതിനോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് പ്രതിദിന നറുക്കെടുപ്പിലൂടെ രണ്ട് സ്വർണ നാണയങ്ങൾ സമ്മാനമായി ലഭിക്കും. ഹോൾസെയിൽ ഡിവിഷനിൽ സ്വർണാഭരണങ്ങളുടെ പണിക്കൂലി 1.5 ശതമാനം മുതലാണ്. പഴയ സ്വർണാഭരണങ്ങൾക്ക് വിപണി വിലയേക്കാൾ ഗ്രാമിന് 50 രൂപ അധികം നേടി പുതിയ വജ്രാഭരണങ്ങളാക്കി മാറ്റാം. നാണയങ്ങൾ, ആന്റിക്, ചെട്ടിനാട് തുടങ്ങിയവ ഒഴികെയുള്ള സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനം കിഴിവും നറുക്കെടുപ്പിലൂടെ ഹോം അപ്ലയൻസും സമ്മാനമായി നേടാം. ഡയമണ്ട് ആഭരണങ്ങൾക്ക് കാരറ്റിന് 15000 രൂപ വരെ കിഴിവും സ്പെഷ്യൽ സമ്മാനവും ലഭിക്കും. അത്യപൂർവ ഡിസൈനുകളിലുള്ള ആന്റിക്, നാഗാസ്, ലക്ഷ്മി, ചെട്ടിനാട്, സിംഗപ്പൂർ,മുംബയ്, കൊൽക്കത്ത ആഭരണങ്ങളും വൈവിധ്യമാർന്ന പാർട്ടിവെയർ കളക്ഷനുകളും വാർഷികാഘോഷത്തിന് മികവേകുമെന്ന് ജോസ്കോ ഗ്രൂപ്പ് എം.ഡിയും സി.ഇ.ഒ.യുമായ ടോണി ജോസ് അറിയിച്ചു.
വിവിധ സ്വർണാഭരണ ശേഖരത്തിനൊപ്പം ഡയമണ്ട് ആഭരണങ്ങളുടെ അത്യപൂർവശ്രേണിയും കിഴക്കേക്കോട്ട ഷോറൂമിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് ടോണി ജോസ് അറിയിച്ചു.