1
ധനുജ

മട്ടാഞ്ചേരി: മട്ടാഞ്ചേരിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ഗവ. ആശുപത്രിയിൽ മൂന്നര വയസുള്ള ഏകമകൻ ആരവിനെ ഡോക്ടറെ കാണിക്കാനെത്തിയ മാതാവ് കുഴഞ്ഞുവീണു മരിച്ചു. ചുള്ളിക്കൽ പാർപ്പിടം ഹൗസിൽ രജിത്തിന്റെ ഭാര്യ ധനുജയാണ് (29) മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ മകനുമായി സ്കൂട്ടറിൽ ആശുപത്രിയിലെത്തിയ ധനുജ ഡോക്ടറെ കാണുവാനുള്ള ക്യൂവിൽ നിൽക്കവേ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനായി ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് നാലരമണിക്കൂർ ബന്ധുക്കൾക്ക് കാത്തുനിൽക്കേണ്ടിവന്നു. ഇത് വിമർശനത്തിന് ഇടയാക്കി.