ananda
പ്രബോധ ട്രസ്റ്റ് കൊച്ചിയുടെ നേതൃത്വത്തിലുള്ള സ്വാമി ആനന്ദ തീർത്ഥർ സാംസ്‌കാരിക കേന്ദ്രം ഏർപ്പെടുത്തിയ പുരസ്‌കാരം പ്രൊഫ.എം.കെ. സാനുവിൽ നിന്ന് പെരുമാൾ മുരുകൻ ഏറ്റുവാങ്ങുന്നു. ഡോ. ഉഷ കിരൺ, എൻ. മാധവൻകുട്ടി, കെ. രാധാകൃഷ്ണൻ നായർ, അഡ്വ.ഡി.ജി. സുരേഷ് തുടങ്ങിയവർ സമീപം

കൊച്ചി: കേരളത്തിന്റെ മാത്രമല്ല, തമിഴ്നാടിന്റെയും അവകാശവും അഭിമാനവുമാണ് സ്വാമി ആനന്ദതീർത്ഥരെന്ന് തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകൻ പറഞ്ഞു.

പ്രബോധ ട്രസ്റ്റ് കൊച്ചിയുടെ നേതൃത്വത്തിലുള്ള സ്വാമി ആനന്ദ തീർത്ഥർ സാംസ്‌കാരിക കേന്ദ്രം ഏർപ്പെടുത്തിയ പുരസ്‌കാരം പ്രൊഫ.എം.കെ. സാനുവിൽ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു പെരുമാൾ മുരുകൻ.

പ്രൊഫ. എം.കെ. സാനു സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള ലളിതകലാ അക്കാഡമി ചെയർപേഴ്സൺ പുഷ്പവതി കാവ്യാർച്ചന നടത്തി.

ആനന്ദ തീർത്ഥർ സാംസ്‌കാരിക കേന്ദ്രം കൊച്ചി പ്രസിഡന്റ് ഡോ. ഉഷ കിരൺ അദ്ധ്യക്ഷത വഹിച്ചു. എൻ. മാധവൻകുട്ടി, ഡോ. കെ. രാധാകൃഷ്ണൻ നായർ, അഡ്വ. ഡി.ജി. സുരേഷ്, പി.എൻ. സുരേന്ദ്രൻ, പ്രബോധ ട്രസ്റ്റ് സെക്രട്ടറി ഡി.ഡി നവീൻകുമാർ, എ.എസ്. ശ്യാംകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ഐ.ഐ.ടി. മദ്രാസ് പൊളിറ്റിക്കൽ സയൻസ് ഗവേഷകനായ ദയാൽ പലേരി രചിച്ച 'സ്വാമി ആനന്ദ തീർത്ഥർ സമരഭടനായ സന്യാസി ' എന്ന പുസ്തകത്തിന്റെ കവർ പേജ് പ്രൊഫ. വിനോദ് കുമാർ കല്ലോലിക്കൽ ഡോ. മിനിപ്രിയക്ക് നൽകി പ്രകാശനം ചെയ്തു. ദയാൽ പലേരി സ്വാമി ആനന്ദ തീർത്ഥരെ അനുസ്‌മരിച്ചു.