
തൃപ്പൂണിത്തുറ: ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. എരൂർ നായർ സമാജത്തിന് സമീപം കല്ലററോഡിൽ പാലയ്ക്കൽവീട്ടിൽ സന്തോഷിന്റെ മകൻ പി.എസ്. അതുലാണ് (23) മരിച്ചത്. ഇന്നലെ ഉച്ചയോടെ എരൂർ മുല്ലയ്ക്കൽ ക്ഷേത്രത്തിനടുത്തായിരുന്നു അപകടം. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മാതാവ്: സിംല. സഹോദരി: ആദിത്യ.