കൊച്ചി: പുതുവർഷത്തോടനുബന്ധിച്ചു വി.പി.എസ് ലേക്‌ഷോറിൽ പ്രത്യേക ആരോഗ്യ പരിശോധനാ പാക്കേജുകൾ തുടങ്ങി. സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള പാക്കേജുകൾ 3,500 രൂപ നിരക്കിലാണ് ലഭ്യമാവുക.
സി.ബി.സി, ഇ.എസ്.ആർ, ഫാസ്റ്റിംഗ് ലിപ്പിഡ് പ്രൊഫൈൽ, ഫാസ്റ്റിംഗ് ഷുഗർ, സീറം യൂറിക് ആസിഡ്, തൈറോയ്ഡ് പരിശോധന (ടിഎസ്എച്ച്), ലിവർ ഫങ്ഷൻ ടെസ്റ്റ്, സീറം ക്രിയാറ്റിനിൻ, ഇസിജി, മൂത്ര പരിശോധന, വയറിന്റെ അൾട്രാസൗണ്ട് സ്‌കാൻ, ഡോക്ടർ കൺസൾട്ടേഷൻ എന്നിവ അടങ്ങുന്നതാണ് സ്ത്രീകളുടെ പാക്കേജ്. പുരുഷന്മാർക്കുള്ള പാക്കേജിൽ തൈറോയ്ഡ് പരിശോധന ഒഴികെ മറ്റ് ടെസ്റ്റുകളും ഒപ്പം പ്രോസ്റ്റേറ്റ് സ്‌പെസിഫിക് ആന്റിജൻ ടെസ്റ്റും ലഭിക്കും. ജനുവരി 31 വരെയാണ് കാലാവധി. ബുക്കിംഗിന്: +91 75590 34000.