കൊച്ചി: ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ ടി ഷർട്ട് ഡിസൈനുകൾ ക്ഷണിച്ചു. കേരള, കൊച്ചി എന്നിവ അടിസ്ഥാനമാക്കി ലൈറ്റ് കളറുകളിൽ മിനിമലിസ്റ്റിക് ഡിസൈനുകളാണ് പരിഗണിക്കുന്നത്.

തയ്യാറാക്കിയ ഡിസൈനുകൾ ജനുവരി അഞ്ചിനകം ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ ഓഫീഷ്യൽ പേജിലേക്ക് അയക്കണം. മികച്ച ഡിസൈനുകൾക്ക് ആകർഷകമായ സമ്മാനങ്ങളും, ജഴ്സി അനാവരണ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാനും അവസരം ലഭിക്കും.

ഫെബ്രുവരി 11 നാണ് രണ്ടാം എഡിഷൻ മാരത്തൺ നടക്കുന്നത്. വിവരങ്ങൾക്ക്: ഫോൺ 9094989498.