മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ വാഴപ്പിള്ളി വി.ആർ.എ പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ നടത്തിയ താലൂക്കുതല സർഗോത്സവം നഗരസഭാ ചെയർമാൻ പി.പി.എൽദോസ് ഉദ്ഘാടനംചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി സി.കെ. ഉണ്ണി, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി.രാമചന്ദ്രൻ, ജോസ് കരിമ്പന, കദീജ മൊയ്തീൻ, പി. അർജുനൻ, പി.കെ.വിജയൻ, സിന്ധു ഉല്ലാസ്, കെ.കെ. ജയേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് പത്ത് ഇനങ്ങളിൽ കലാമത്സരങ്ങൾ നടന്നു. വൈകിട്ട് നടന്ന സമാപന സമ്മേളനം വാർഡ് കൗൺസിലർ കെ.ജി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർപേഴ്സൺ സിന്ധു ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എൻ. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. കെ.ആർ. വിജയകുമാർ, ജോസ് കരിമ്പന, ജോഷി സ്കറിയ എന്നിവർ സംസാരിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് ആർ.രാകേഷ് സമ്മാനദാനം നിർവഹിച്ചു.