agriculture

മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള ഡി.വൈ. പാട്ടീൽ അഗ്രിക്കൾച്ചർ ആൻഡ് ടെക്‌നോളജി സർവകലാശാലയിൽ ബി.എസ്.സി അഗ്രിക്കൾച്ചർ, ബി.ടെക് അഗ്രിക്കൾച്ചർ എൻജിനിയറിംഗ്, ഫുഡ്‌ ടെക്‌നോളജി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ എൻജിനിയറിംഗ്, ഡാറ്റ സയൻസ്, മെഷീൻ ലേണിംഗ് എന്നിവയിൽ ബി.ടെക്ക് പ്രോഗ്രാമുകൾ ഇവിടെയുണ്ട്.

പൂർണ്ണമായും ഹരിത കാമ്പസാണിത്. എക്‌സ്പീരിയെൻഷ്യൽ പഠനം, വിദേശ ഭാഷ, സ്‌കിൽ വികസനം, സംരംഭകത്വം എന്നിവയ്ക്ക് പഠനത്തോടൊപ്പം ഊന്നൽ നൽകുന്നു. 100% കാമ്പസ് പ്ലേസ്മെന്റുമുണ്ട്. കാർഷിക സാങ്കേതിക വിദ്യയിൽ ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികളെ മികച്ച കാർഷിക എൻജിനിയറിംഗ് കോർ കമ്പനികളാണ് റിക്രൂട്ട് ചെയ്യുന്നത്.

ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് സഹിതം പ്ലസ്ടു പൂർത്തിയാക്കിയവർക്ക് ബി.ടെക്കിനും ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഗ്രൂപ്പെടുത്തവർക്ക് ബി.എസ്.സി അഗ്രിക്കൾച്ചറിനും അപേക്ഷിക്കാം. കാർഷിക ബിരുദധാരികൾക്ക് എം.ബി.എ അഗ്രി ബിസിനസ്സ് മാനേജ്‌മെന്റിൽ അഡ്മിഷൻ നേടാം. പ്രവേശനത്തെ കുറിച്ച് അറിയാൻ www.dyp-atu.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.