mrkerala

കൊച്ചി: ബോഡി ബിൽഡേഴ്‌സ് അസോസിയേഷൻ ഒഫ് എറണാകുളവും എം.ജി യൂണിവേഴ്‌സിറ്റിയും സംയുക്തമായി നടത്തുന്ന ശരീര സൗന്ദര്യമത്സരം നാളെ (5)​ എറണാകുളം സെന്റ് ആൽബർട്ട്‌സ് കോളേജ് പാപ്പാളി ഹാളിൽ നടക്കും. രാവിലെ 10ന് മിസ്റ്റർ എറണാകുളം മത്സരങ്ങളും ഉച്ചയ്ക്ക് രണ്ടിന് എം.ജി യൂണിവേഴ്‌സിറ്റി മത്സരങ്ങളും നടക്കും. മിസ്റ്റർ എറണാകുളം മത്സരം വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. മാത്യു കല്ലിങ്കൽ ഉദ്ഘാടനം ചെയ്യും. എം.ജി യൂണിവേഴ്‌സിറ്റി ശരീരസൗന്ദര്യ മത്സരത്തിന്റെ ഉദ്ഘാടനം എം.ജി യൂണിവേഴ്സിറ്റി സ്‌കൂൾ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്‌സ് സയൻസ് ഡയറക്ടർ ബിനു ജോർജ് നിർവഹിക്കും.