1

പള്ളുരുത്തി : കുമ്പളങ്ങി ഗവ.യു.പി സ്കൂളിൽ നടക്കുന്ന എസ്.ആർ.വി. ഗവ.വി.എച്ച്.എസ്. സ്കൂൾ സപ്തദിന ക്യാമ്പിന്റെ ഭാഗമായി പഞ്ചായത്തിലെ ആറാം വാർഡിലെ ഭിന്നശേഷിക്കാരനായ യുവാവിന് വിൽ ചെയർ നൽകി. ക്യാമ്പിന്റെ ഭാഗമായ സഹചാരി പദ്ധതിയുടെ ഭാഗമായി വളന്റിയർമാർ പഴയ പത്രങ്ങൾ സ്വരൂക്കൂട്ടി അത് വിറ്റുകിട്ടിയ തുക കൊണ്ടാണ് വീൽ ചെയർ വാങ്ങി നൽകിയത്. ലിജാ തോമസ് ബാബു വളന്റിയർമാർക്ക് ഒപ്പം വീട്ടിലെ ത്തി വീൽചെയർ കൈമാറി. പുതുവത്സര കേക്ക് മുറിച്ച് വിദ്യാർത്ഥികളും അദ്ധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി അജിമോൻ പൗലോസ്, പ്രോഗ്രാം ഓഫീസർ എസ്. ജയലക്ഷമി, ഷോബി ദാസ്, എം.ജി.പ്രസാദ്, വളന്റിയർ ലീഡർമാരായ മാനസ് സാഹു, അനഘ ജേക്കബ് എന്നിവർ പങ്കെടുത്തു.