1

പള്ളുരുത്തി : ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം സമുദ്രമേഖലയിലെ മത്സ്യത്തൊഴിലാളികൾക്കായി നടപ്പാക്കിയ തടി വള്ളം പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്തു. ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഡി . പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ചെല്ലാനം പഞ്ചായത്തിലെ 13 ഗുണഭോക്താക്കൾക്കാണ് പദ്ധതി ആനുകൂല്യം ലഭിക്കുക. 5.75 ലക്ഷം രൂപയാണ് പദ്ധതി തുക. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി പനക്കൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മെറ്റിൽഡ മൈക്കിൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആരതി ദേവദാസ്, കെ. കെ. സെൽവരാജൻ, ഷീബ ജേക്കബ്, പഞ്ചായത്ത് അംഗം എസ്പമ്മ സെബാസ്റ്റിൻ, അസി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ വിനു ജേക്കബ് എന്നിവർ പ്രസംഗിച്ചു.