nuals

കൊച്ചി: ദേശീയ നിയമ സർവകലാശാല കളമശ്ശേരിയിലെ നുവാൽസിൽ 17-ാമത് ബിരുദദാന ചടങ്ങ് 6ന് രാവിലെ 11ന് നുവാൽസ് ക്യാമ്പസിൽ നടക്കും. നുവാൽസ് വിസിറ്ററും സുപ്രീംകോടതി ജഡ്ജിയുമായ ജസ്റ്റിസ് സുധാൻശു ധൂലിയ മുഖ്യാതിഥിയായിരിക്കും. നുവാൽസ് ചാൻസലറും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ എ.ജെ. ദേശായ് ബിരുദദാനം നിർവഹിക്കും. പ്രോ ചാൻസലറും ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രിയുമായ ഡോ. ആർ. ബിന്ദു പ്രഭാഷണം നടത്തും. വൈസ് ചാൻസലർ ജസ്റ്റിസ് എസ്. സിരിജഗൻ റിപ്പോർട്ട് അവതരിപ്പിക്കും.