mural

കൊച്ചി: വർണം ആർട്ടിസ്ട്രിയുടെ മ്യൂറൽ ആർട്ട് പ്രദർശനം ഫോർട്ട്‌കൊച്ചി ഡേവിഡ് ഹാളിൽ ആരംഭിച്ചു. സ്‌കൂൾ സ്ഥാപകയായ കെ.സി. സുനിജ ക്യൂറേറ്റ് ചെയ്ത പ്രദർശനത്തിൽ അദ്ധ്യാപകരുടെയും ഒമ്പത് വിദ്യാർത്ഥികളുടേയും സൃഷ്ടികളാണുള്ളത്. കാലാചരിത്രകാരൻ പ്രൊഫ. ഡോ. എം.ജി. ശശിഭൂഷൻ ഉദ്ഘാടനം ചെയ്തു. ബി. സന്ധ്യ മുഖ്യാതിഥിയായിരുന്നു. സുനിജയുടെ 'പഞ്ചവർണം വാല്യം 2' എന്ന പുസ്തകം ഡോ. എസ്. രാജേന്ദു പ്രകാശനം ചെയ്തു. അൽഷ ബാഹുലയൻ, അമ്പിളി എബ്രിഡ്‌ഷൈൻ, അനുരാധ ഗണേഷ്, കെ.ആർ. മഞ്ജുഷ, പൃദ്യുത അജയൻ, ശാലീന നായർ, സിയ എൽസ് ബെന്നി, തനിഷ്‌ക മേനോൻ, കെ.എം. വന്ദന എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.