തൃപ്പൂണിത്തുറ: നഗരസഭാ പരിധിയിൽ പ്രവർത്തനമാരംഭിക്കുന്ന ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളിലെ ഡോക്‌ടർ തസ്‌തികയിലേയ്ക്ക് താത്കാലികമായി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ, പകർപ്പ് എന്നിവ സഹിതം നഗരസഭാ മിനി കോൺഫറൻസ് ഹാളിൽ 9 ന് 11 മണിക്ക് വാക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. യോഗ്യത: എം.ബി.ബി.എസ് (ടി.സി.എം.സി), പ്രായപരിധി 65 വയസിന് താഴെ.