കാലടി: "ഇനിയും സഹിക്കണമോ ഈ കേന്ദ്ര അവഗണന " എന്ന മുദ്രാവാക്യം ഉയർത്തി 20ന് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയ്ക്കു മുന്നോടിയായി അയ്യമ്പുഴ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചാരണ ജാഥ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്ടൻ അരുൺ ഷാജി, ജാഥ മാനേജർ ജോസ്ബിൻ ജോസ്, വൈസ് ക്യാപ്ടൻ ലിയ ഡിനോ, പി.യു. ജോമോൻ, ജിതിൻ തോമസ്, അയ്യമ്പുഴ ലോക്കൽ സെക്രട്ടറി പി. സി.പൗലോസ് എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. ഡി.വൈ.എഫ്.ഐ അങ്കമാലി ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ കാൽനട ജാഥാ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.