twety

കൊച്ചി: ഹൂബ്ലിയിൽ എട്ടു മുതൽ 12വരെ നടക്കുന്ന കാഴ്ച പരിമിതരായ വനിതകളുടെ ദേശീയ ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. കെ. സാന്ദ്ര ഡേവിസ് കേരളത്തെ നയിക്കും. മറ്റു ടീമംഗങ്ങൾ: ജോമോൾ കെ. പോൾ, ടി.വി. അതുല്യ, സി.പി. പ്രജിത, വിനയ ബിജു, അദ്വൈത സന്തോഷ്, കെ.എസ്. ഹരിശ്രീ, ഒ. എം. നാദിയ, റീജ ലൂക്കോസ്, ശ്രുതിമോൾ ഷൈജു, തനൂജ സി. ജോർജ്, എ.പി. അനി, ജിഷാമോൾ, കെ. ജെംഷീല. നാലുഗ്രൂപ്പുകളിലായി 16 ടീമുകളാണ് ടൂർണമെന്റിന്റെ നാലാംപതിപ്പിൽ മത്സരിക്കുന്നത്. കേരളം ഉൾപ്പെടുന്ന സി ഗ്രൂപ്പിൽ ഡൽഹി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ ടീമുകളുമുണ്ട്.