അങ്കമാലി: അങ്കമാലി അർബൻ സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം ഉടനെ തിരിച്ച് നൽകുക എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സഹകാരികൾ അങ്കമാലിയിലെ ഹെഡ് ഓഫീസിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. അർബൻ സഹകരണ സംഘം നിക്ഷേപക സംരക്ഷണ സമിതി കൺവീനർ പി.എ. തോമസ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി മെമ്പർ സി.കെ. സലിം കുമാർ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു .വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.എസ്. ഷാജി, ബെന്നി മൂഞ്ഞേലി, ചന്ദ്രബോസ്, ടി.എം. വർഗീസ്, ടി.വൈ.ഏല്യാസ്, ജയ്സൻ പാനികുളങ്ങര, ബൈജു മേനാച്ചേരി, സി.പി. സെബാസ്റ്റ്യൻ, യോഹന്നാൻ കൃരൻ മാർട്ടിൻ മൂഞ്ഞേലി എന്നിവർ സംസാരിച്ചു.