മൂവാറ്റുപുഴ: കുട്ടികളിലെ വായനപരിപോഷിപ്പിക്കുന്നതിന് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ബഡിംഗ് സ്കൂൾ റൈറ്റേഴ്സ് പദ്ധതിയുടെ ഭാഗമായി വായനക്കൂട്ടം പരിപാടിക്ക് പായിപ്ര ഗവ. യു.പി സ്കൂളിൽ തുടക്കം. സാഹിത്യകാരനും പ്രഭാഷകനുമായ പായിപ്ര ദമനൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് വി.എ. റഹീമ ബീവി അദ്ധ്യക്ഷത വഹിച്ചു. ബി.ആർ.സി ട്രെയിനർ ജിനു ജോർജ്, അദ്ധ്യാപകരായ അജിതരാജ്, കെ.എം.നൗഫൽ, കെ.എ.നിസാ മോൾ, ഗീതു രാജ്, ഷമീന ഷഫീഖ് എന്നിവർ സംസാരിച്ചു.