ആലങ്ങാട്: കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയത്തിന്റെ 34-ാമത് വാർഷികാഘോഷവും വിദ്യാഭ്യാസ പുരസ്കാര വിതരണവും നടത്തി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പി.എസ്. ജഗദീശൻ അദ്ധ്യക്ഷനായി. ഹിന്ദി പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഹിന്ദി പ്രചാര സഭ നിർവാഹക സമിതി അംഗം ടി.യു. പ്രേംകുമാർ പുരസ്കാരങ്ങൾ നൽകി. വി.എ. അബ്ദുൾ മാലിക്, ബിനു പി. ഹസൻ, ഹിന്ദി അദ്ധ്യാപക പരിശീലകൻ കെ.എൻ. സുനിൽകുമാർ, പ്രിൻസിപ്പൽ പി.എസ്. ജയലക്ഷ്മി എന്നിവർ സംസാരിച്ചു.