mey

ആലങ്ങാട്: കോട്ടപ്പുറം എൻ.എസ്.എസ് കരയോഗത്തിൽ ആഭിമുഖ്യത്തിൽ നടന്ന മന്നം ജയന്തി സമ്മേളനം കൊച്ചി മേയർ അഡ്വ.എം. അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.എ. ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.ജനീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. കരയോഗം വൈസ് പ്രസിഡന്റ് കെ.ജി.രാജശേഖരൻ പതാക ഉയർത്തി. ആലങ്ങാട് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. ജയകൃഷ്ണൻ, താലൂക്ക് യൂണിയൻ ഭരണസമിതി അംഗം വി.പി. അനിൽകുമാർ, സെക്രട്ടറി കെ.എസ്. ഉദയകുമാർ, എം.പി. സുഭാഷ്, കെ.പി. ദിവാകരൻ നായർ, കെ.ജി. ശിവാനന്ദൻ, ജയലക്ഷ്മി സുനിൽകുമാർ, ആർ. ശ്രീരാഗ് എന്നിവർ സംസാരിച്ചു.