
അങ്കമാലി: നായത്തോട് എം.ജി.എം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളന്റിയേഴ്സ് വേങ്ങൂർ ജെ.ബി എസിൽ നടത്തിയ സപ്തദിന ക്യാമ്പ് സമാപിച്ചു. വളന്റിയർമാർ സ്വരൂപിച്ച തുക കൊണ്ട് വാങ്ങിയ ആടിനെ ജി. മെമ്മോറിയൽ സ്കൂളിന് സമീപം ദത്ത് ഗ്രാമത്തിലെ ടി.കെ. ആനന്ദന് നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ് കൈമാറി. പ്രിൻസിപ്പൽ എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് വി.കെ. ഗീത, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എസ്. സരിത, അദ്ധ്യാപകരായ പി.വൈ. രാജേഷ്, വി.എൻ. രതീഷ്, ജയ്സൺ മാർട്ടിൻ, ഷാരോൺ ഷിബു തുടങ്ങിയവർ സംസാരിച്ചു.