നെടുമ്പാശേരി: പൊന്നമ്പറമ്പ് റെസിഡന്റ്സ് അസോസിയേഷൻ വാർഷികവും പുതുവത്സരാഘോഷവും അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പി.പി. മത്തായികുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ്, വാർഡ് മെമ്പർ ജെസി ജോർജ്, സി.വൈ. ശാബോർ, വിജയ പ്രകാശ്, പി പി. സാജു, പി.എം. വർഗീസ്, ടി.കെ. സുധീർ, പി.വി. വിജയൻ, പി.വി. പൗലോസ്, പി.വി. ഷാജൻ എന്നിവർ സംസാരിച്ചു.