നെടുമ്പാശേരി: മേയ്ക്കാട് ഒരുമ റെസിഡന്റ്സ് അസോസിയേഷൻ വാർഷികവും പുതുവത്സരാഘോഷവും അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷിജു ജോണി അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ കെ.എസ്. സ്വാമിനാഥൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ്, വാർഡ് മെമ്പർമാരായ ജെസി ജോർജ്, ബിജി സുരേഷ്, ഫാ. മെജോ ജോർജ്, എം.വി. കുഞ്ഞവര, സോഡി പോൾ, കെ.വി. തോമസ്, ബേസിൽ ജോജി എന്നിവർ സംസാരിച്ചു.