പറവൂർ: പാല്യത്തുരുത്ത് ശ്രീനാരായണ സേവികാ ആശ്രമം പബ്ളിക് സ്കൂളിൽ നവീകരിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം ആശ്രമം മഠാധിപതി സ്വാമിനി ശാരദപ്രീയ മാതാ നിർവഹിച്ചു. വി.എസ്.പി.എം ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ. ‌ഡോ. സുരാജ് ബാബു അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സബിത ജയചന്ദ്രൻ, ട്രസ്റ്ര് രക്ഷാധികാരി മായാ രാജേഷ്, വൈസ് പ്രസിഡന്റ് വി.വി. സ്വാമിനാഥൻ, സെക്രട്ടറി തമ്പി കല്ലുപുറം, എസ്.എൻ.ഡി.പി യോഗം പാല്യത്തുരുത്ത് ശാഖാ സെക്രട്ടറി എം. നാണുക്കുട്ടൻ, പൊതുജന സേവാസംഘം പ്രസിഡന്റ് പി.ബി. ഹരിഹരൻ, പി.ടി.എ പ്രസിഡന്റ് പി.എസ്. ജൂഡോ തുടങ്ങിയവർ സംസാരിച്ചു. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന ഗുരുദേവകൃതി പാരായണ മത്സരത്തിൽ വിജയിച്ച ശ്രീപഥ്, കെ.ആർ. വൈഗ, ആർജവ് കണ്ണൻ, ടി.ആർ. റിതിക എന്നിവരെ അനുമോദിച്ചു.