പറവൂർ: കൈതാരം അമലോത്ഭവ മാതാവിന്റെ പള്ളിയിൽ തിരുനാൾ നാളെ വൈകിട്ട് അഞ്ചിന് ഫാ.ജോസ് പുതിയേടത്തിന്റെ കാർമ്മികത്വത്തിൽ കൊടിയേറ്റും. തുടർന്നു കലാസന്ധ്യ. വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാൾ ദിനമായ ആറിന് രാവിലെ കുർബാന, വീടുകളിലേക്ക് അമ്പ് പ്രദക്ഷിണം, വൈകിട്ട് രൂപം വെഞ്ചരിപ്പ്, പ്രദക്ഷിണം എന്നിവ നടക്കും. തിരുനാൾ ദിവസമായ ഏഴിന് വൈകിട്ട് നാലരയ്ക്ക് തിരുനാൾ കുർബാന. തുടർന്ന് പ്രദക്ഷിണം, രാത്രി എട്ടിന് ഗാനമേള.