നെടുമ്പാശേരി: കർണാടക നിയമസഭാ സ്പീക്കർ യു.ടി. ഖാദറിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി വി.ഇ. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. കെ.എം. ബഷീർ ഫൈസി, എം.കെ. നൗഷാദ്, വി.കെ. അബ്ദുൾ അസീസ്, കെ.കെ. അബ്ദുൾ സലാം ഇസ്ലാമിയ, അൻസാർ ഗ്രാൻഡ്, അൻവർ എന്നിവർ പങ്കെടുത്തു. പട്ടിക്കാട് ജാമിഅഃ നൂരിയ വാർഷിക സനദ് ദാന മഹാസമ്മേളനത്തിൽ പങ്കെടുക്കാനാണ് യു.ടി. ഖാദർ എത്തിയത്.